കണ്ണൂർ: ജനങ്ങളുടെ പ്രയാസങ്ങളിൽ ആത്മാർത്ഥമായി ഇടപെടുന്ന ജനപ്രതിനിധികൾക്ക് മാത്രമേ വിജയിക്കാനാകൂ എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാൽ. കണ്ണൂർ മണ്ഡലം എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിന്റെ സമഗ്ര വികസനത്തിന് കൈത്തറി, ടൂറിസം മേഖലകൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതിനായി ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വേണുഗോപാൽ പറഞ്ഞു. കണ്ണൂരിന്റെ വികസന കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കണ്ണൂർ എം.എൽ.എ അഡ്വ. ടി.ഒ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.പി താഹിർ സ്വാഗതം പറഞ്ഞു.കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ സുധാകരൻ, മേയർ അഡ്വ. പി. ഇന്ദിര, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ റസീന, ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, എം.പി മുഹമ്മദലി, അഡ്വ. സോണി സെബാസ്റ്റ്യൻ, വി.എ നാരായണൻ, പ്രൊഫ. എ.ഡി മുസ്തഫ, സജീവ് മാറോളി, പി.ടി മാത്യു, ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, അഡ്വ. ലിഷ ദീപക്, റിജിൽ മാക്കുറ്റി, റിഷാം താണ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ജനക്ഷേമമാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്നും ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ മാത്രമേ പൊതുപ്രവർത്തനം അർത്ഥവത്താകൂ എന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Content Highlight: KC Venugopal Inaugurates Kannur MLA Office, Calls for Tourism and Handloom Master Plan
















.jpeg)
.jpeg)





















